Rajas Higher Secondary School Chirakkal, Kannur

category School
phone 0497 2779472


send location

address Address

Rajas Higher Secondary School Chirakkal Kannur, Kerala 670011

Phone 2 : 000
Phone 3 : 000
location Place : Chirakkal
city City : Kannur
state State :
country Country : India

atmail Email : rajashsschirakkal@gmail.com
web Website : www.rajashsschirakkal.com

details Company details
ചൊരിമണല്‍ പുരണ്ട ഞാവല്‍ പഴങ്ങള്‍ തിന്ന സ്കൂളോര്‍മയാണ് അഴീക്കോടിന് രാജാസ്. കാറ്റില്‍ പൊഴിയുന്ന ഞാവല്‍ പഴങ്ങള്‍ക്കായി ബഹളം വച്ച ബാല്യമാണ് അനേകായിരം പേര്‍ക്ക് രാജാസ് സ്കൂള്‍. പഴയതലമുറയില്‍ പലരുടെയും രാജാസിലെ പഠനത്തെ മധുരതരമാക്കിയത് സമീപത്തെ ക്ഷേത്രങ്ങളുടെ ഊട്ടുപുരകളാണ്. ദാരിദ്ര്യം കൊടികുത്തിയ നാളുകളില്‍ അക്ഷരങ്ങള്‍ക്കൊപ്പം അന്നവും പകര്‍ന്നത് രാജാസ് ആയിരുന്നു. നൂറിന്റെ പടിവാതിക്കലെത്തുമ്പോള്‍ രാജവംശത്തില്‍നിന്ന് ജനകീയ സമിതിയുടെ കൈകളിലെത്തി നില്‍ക്കുന്നു രാജാസിന്റെ പിന്തുടര്‍ച്ച. 1916ല്‍ മദ്രാസ് സര്‍ക്കാരിന്റെ അനുമതിയോടെ ചിറയ്ക്കല്‍ രാജാവായിരുന്ന ആയില്യം തിരുന്നാളാണ് എയ്ത്ത് ഫോറം പള്ളിക്കൂടം ആരംഭിച്ചത്. രാജകുടുംബാംഗങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്കും വിവേചനമില്ലാതെ പ്രവേശനം ലഭിച്ചതായി വിദ്യാലയ രേഖകള്‍ പറയുന്നു. പഠനത്തിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കൈത്തൊഴിലിനും തുല്യപ്രാധാന്യം നല്‍കിയിരുന്നു.

വേലയില്‍ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ ആശയസാക്ഷാത്കാരത്തിനായി ടൈപ്പ് റൈറ്റിങ്് പരിശീലനവും നെയ്ത്തും പാചകകലയുമൊക്കെ പാഠ്യപദ്ധതിയില്‍ ഇടം നേടി. ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍, ടി പത്മനാഭന്‍, ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, പി പി ലക്ഷ്മണന്‍, രവീന്ദ്രവര്‍മരാജ, അശോകവര്‍മ, സതീഷ് നമ്പൂതിരി ഐഎഎസ്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് വിദ്യപകര്‍ന്നിട്ടുണ്ട് ഈ കലാലയം. പ്രതിഭാശാലികളായ അധ്യാപക നിരയായിരുന്നു രാജാസിന്റെ ജീവവായു. രണ്ടാള്‍ വട്ടം പിടിച്ചാലും പിടിതരാത്തൊരു ഞാവല്‍ മരമുണ്ട് രാജാസിന്റെ മുറ്റത്ത്. രാജാസ് പിറക്കുന്നതിനും ഒരു നൂറ്റാണ്ടുമുമ്പെങ്കിലും ഈ മരം ഇവിടെ ഉണ്ടായിരിക്കണം. രാജാസിന്റെ പൈതൃക മുഖമാണ് ഈ ഞാവല്‍. ഇതിന്റെ തണലിലിരിക്കാന്‍ കൊതിച്ച് അവസാന കാലത്ത് സുകുമാർ അഴീക്കോട് പലതവണ ഇവിടെയെത്തിയിരുന്നു. രാജാസിന്റെ പഴമയും പൈതൃകവും അനുഭവിച്ചറിയേണ്ട കാഴ്ചയാണ്.

വേണ്ടത്ര പരിചരണമില്ലാത്തതിനാല്‍ പൈതൃക പാരമ്പര്യമുള്ള കെട്ടിടങ്ങളില്‍ ചിലതൊക്കെ നേരത്തെ നശിച്ചു. പൈതൃകപദവിക്ക് എന്തുകൊണ്ടും അര്‍ഹതയുള്ള വിദ്യാലയമാണിത്. ഇരുപത് വര്‍ഷം മുമ്പുവരെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചിരുന്നു. ഹയര്‍സെക്കന്‍ഡറിയിലെ രണ്ട് ബാച്ചുള്‍പ്പെടെ അറുന്നൂറോളം വിദ്യാര്‍ഥികള്‍ ഇപ്പോഴുണ്ട്്. 1997വരെ ഷിഫ്റ്റ് നിലനിന്നിരുന്ന സ്കൂളില്‍ അഞ്ചുവര്‍ഷം മുമ്പാണ് ഹയര്‍സെക്കന്‍ഡറി ബാച്ച് ആരംഭിച്ചത്. രാജവംശത്തിന്റെ കീഴിലായിരുന്ന സ്കൂള്‍ കഴിഞ്ഞ വര്‍ഷമാണ് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി ഏറ്റെടുത്തത്. ജനകീയ കൂട്ടായ്മയിലൂടെ സ്കൂളിന്റെ പൈതൃകമായ സവിശേഷതകള്‍ സംരക്ഷിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.

Profile report
share Share

rating Reviews & Ratings